പറവകള്‍ക്ക് ജീവജലം ഒരുക്കി പള്ളിക്കര ജി എച്ച് എസ് എസ്

പള്ളിക്കര: വര്‍ദ്ധിച്ചു വരുന്ന വേനല്‍ ചൂടില്‍ ഏറ്റവും കഷ്ടത അനുഭവിക്കുന്നത് പക്ഷികളാണ് അവര്‍ ജീവജലത്തിനായി നെട്ടോട്ടമോടുകയാണ്. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം, ജെ ആര്‍ സി, ഹരിത ക്ലബ് എന്നിവരുടെ നേതൃത്വത്തില്‍ ഒരോ കുട്ടിയുടെ വീട്ടിലും പറവകള്‍ക്ക് ജീവജലം എന്ന പദ്ധതി സ്‌കൂളില്‍ നടപ്പിലാക്കി വരുന്നു സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിലായി 15 ഓളം മണ്‍കുടങ്ങള്‍ സ്ഥാപിച്ചു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് സുകുമാരന്‍ പൂച്ചക്കാട് നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ വി സുരേഷ് അധ്യക്ഷത വഹിച്ചു അധ്യാപകരായ ഷൈന കെ വി, രജില കെ, ഡിജോയ് വി വി, ജിതിന്‍ ടി ജോയ്, ഹരികൃഷ്ണന്‍ പി, പുഷ്പവേണി, സൗമ്യ സി എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി മകേഷ് വി എം സ്വാഗതവും ജെ ആര്‍ സി കോര്‍ഡിനേറ്റര്‍ സതി ആര്‍ കെ നന്ദിയും പറഞ്ഞു.

 

error: Content is protected !!