കയനാടന്‍ കൃഷ്ണന്‍ പൂതങ്ങാനത്തിന് കേരള സംസ്ഥാന പൂരക്കളി അക്കാദമി അവാര്‍ഡ്

അമ്പലത്തറ: മുളവിന്നുര്‍ ഭഗവതി ക്ഷേത്ര കഴകം പൂരക്കളി കലാകാരന്‍ കയനാടന്‍ കൃഷ്ണന്‍ കേരള പൂരക്കളി അക്കാദമി യുടെ സംസ്ഥാന അവാര്‍ഡ്. 76 വയസുള്ള ഇദ്ദേഹം ഗ്രാമത്തിലെ അറിയപ്പെടുന്ന കര്‍ഷകനാണ്. അറുപത്തിഅഞ്ചു വര്‍ഷത്തിലധികമായി മുടങ്ങാതെ ക്ഷേത്രത്തിലെ പൂരക്കളി കലാകാരന്‍ ആണ്. വരും തലമുറയ്ക്ക് പൂരക്കളി അഭ്യസിപ്പിക്കാനും മുന്നില്‍ തന്നെ ഉണ്ടെന്ന് മാത്രമല്ല ക്ഷേത്രത്തിലെ ഏറ്റവും മുതിര്‍ന്ന കളിക്കാരനും ഊര്‍ജസ്വലനുമാണ് ഇദ്ദേഹം. പൂരക്കളിയെ നെഞ്ചേറ്റിയ നാടാണ് മുളവന്നൂര്‍. ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷവും അഭിമാനവുമുണ്ടെന്ന് കൃഷ്ണന്‍ പറഞ്ഞു.

 

error: Content is protected !!