ബ്യൂട്ടി ക്യൂന്‍ എജുക്കേഷന്‍ അക്കാദമിയില്‍ വനിതാദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: വനിതാദിനത്തോടനുബന്ധിച്ച് മേലാങ്കോട്ട് ബ്യൂട്ടി ക്യൂന്‍ എജുക്കേഷന്‍ അക്കാദമിയില്‍ വനിതാദിനം ആഘോഷിച്ചു. ബ്യൂട്ടി ക്യൂന്‍ എജുക്കേഷന്‍ അക്കാദമി ഡയറക്ടര്‍ ഹേമലത സംസാരിച്ചു. സംസ്ഥാനത്തെ മികച്ച ജൂനിയര്‍ റെഡ്‌ക്രോസ് സ്‌കൂള്‍ ടീച്ചര്‍ കൗണ്‍സിലര്‍ക്കുള്ള അവാര്‍ഡ് നേടിയ വെള്ളിക്കോത്ത് സ്‌കൂള്‍ അദ്ധ്യാപിക പ്രിയ ടീച്ചര്‍ക്ക് അനുമോദനം നല്‍കി. ബ്യൂട്ടി ക്യൂന്‍ മെമ്പര്‍മാരും, പരിസരത്തുള്ള വ്യാപാരികളായ സ്ത്രീ സംരംഭകരും പരിപാടിയില്‍ പങ്കെടുത്തു. ജീവനക്കാരായ ശ്രുതി സ്വാഗതവും പ്രിയങ്ക നന്ദിയും പറഞ്ഞു.

 

error: Content is protected !!