ചേതനയോഗ ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചു; തൃക്കരിപ്പൂര്‍ നടന്ന ക്യാമ്പ് യോഗ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂര്‍ : ചേതനയോഗ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ ചേതനയോഗ സെന്ററില്‍ ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചു. നടന്ന യോഗ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എം.വി. നാരായണന്റെ അധ്യക്ഷനായി. ശാരീരികമാനസിക ആരോഗ്യം വളര്‍ത്തുക, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുക, |പ്രകൃതിയോട് ചേര്‍ന്ന് ആരോഗ്യകരമായ ജീവിതം നയിക്കുക എന്നിവയാണ് ചേതനയോഗയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. യോഗാഭ്യാസത്തോടൊപ്പം പ്രകൃതി ഭക്ഷണരീതി, ലളിതജീവിതം, മാനസിക സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചേതനയോഗ നടത്തി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേതനയോഗ സംസ്ഥാന സെക്രട്ടറി ഡോ. രാജീവ്, ഗോവിന്ദന്‍ പായം, ഡോ. രാമാനന്ദന്‍, ജില്ലാ ട്രഷറര്‍ കെ.വി. ഗണേഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. യോഗാഭ്യാസം, പ്രാണായാമം, പ്രകൃതി ഭക്ഷണത്തിന്റെ ഗുണങ്ങള്‍, ആരോഗ്യപരമായ ജീവിതരീതി തുടങ്ങിയ വിഷയങ്ങള്‍ ക്യാമ്പില്‍ വിശദീകരിച്ചു. പി.വി ചന്ദ്രന്‍, എം. അനില്‍കുമാര്‍, വി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ചേതനയോഗ ജില്ലാ സെക്രട്ടറി കെ.പി.പ്രദീപന്‍ മാഷ് സ്വാഗതം പറഞ്ഞു.

 

error: Content is protected !!