സാര്‍വദേശീയ മഹിളാദിനത്തില്‍ ബഹുജന വനിതാസംഗമം നടത്തി; എഐഡിഡബ്ലുഎ കേന്ദ്രകമ്മിറ്റിയംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് എഐഡിഡബ്ല്യുഎ, കെഎസ് കെടിയു, സിഐടിയു, എന്‍ആര്‍ഇജി, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ സംഘടനയുടെ ആഭിമുഖ്യത്തില്‍ സാര്‍വദേശീയ മഹിളാദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലം ബഹുജന വനിതാ സംഗമം നടത്തി. എഐഡിഡബ്ലുഎ കേന്ദ്രകമ്മിറ്റിയംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. എന്‍ആര്‍ഇജി കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി എം ജി പുഷ്പ അധ്യക്ഷയായി. പി ശാന്തകുമാരി, കെ സുജാത, ദേവിരവീന്ദ്രന്‍, കെ വി ലക്ഷ്മി, പി എല്‍ ഉഷ, ടി വി പത്മിനി , എം വിധുബാലഎന്നിവര്‍ സംസാരിച്ചു. പി ബേബി സ്വാഗതം പറഞ്ഞു.

 

error: Content is protected !!