കരിന്തളം: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടിരൂപ ചിലവില്‍ നിര്‍മ്മിച്ച കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി പാലം ഇ ചന്ദ്രശേഖരന് എം എല്‍ എ നാടിന് സമര്‍പ്പിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം രാജന് അധ്യക്ഷനായി ‘പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടി വ് എന്‍ ഞ്ചിനിയര്‍ കെ രാജീവന് റിപ്പോര്ട്ടതരിപ്പിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബിന്ദു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് ഒ ക്ലാവ് കൃഷ്ണന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ . ദീപ. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ കെ.പി. ചിത്രലേഖ.ആ രോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് പാറക്കോല്‍ രാജന് . കിനാ നൂര്കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ .അനിത,ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എം.സുരേന്ദ്രന് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് ഏ.പി.സജിത് കുമാര്‍ . ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ എന്‍.ടി. ശ്യാമള.പഞ്ചായത്തംഗങ്ങളായ പി. ലത വി.വി.യശോദ. സി പി ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു .കെ ലക്ഷ്മണര്‍ .എന്‍. പുഷ്പ്പരാജന് . മനോജ് തോമസ് . രാഘവന് കൂലേരി പി. പ്രകാശന് . കെ.രാമനാഥന് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.വി.ബാബു സ്വാഗതവുംപി.സുധി നന്ദിയും പറഞ്ഞു.
