ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണം: ചെങ്കല്‍ തൊഴിലാളി യൂണിയന്‍ സി. ഐ. ടി. യു പെരിയ മേഖല ജനറല്‍ബോഡിയോഗം

പെരിയ :ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ചെങ്കല്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) പെരിയ മേഖല തൊഴിലാളി സദസ്സും ജനറല്‍ ബോഡി യോഗവും ആഹ്വാനം ചെയ്തു. പെരിയ ബസാറിലെ എ. ശേഖരന്‍ നായര്‍ സ്മാരകത്തില്‍ നടന്ന തൊഴിലാളി സദസ്സ് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് എം. വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെങ്കല്‍ തൊഴിലാളി യൂണിയന്‍ മേഖല പ്രസിഡണ്ട് ബാബു വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി യു ജില്ല ജോയിന്റ് സെക്രട്ടറി കെ. ശശി രാവണേശ്വരം,ഷിജു പാണംന്തോട്,മഞ്ജുനാഥ് വട്ടത്തൂര്‍, രവിന്ദ്രന്‍ ചെമ്മട്ടംവയല്‍ മണി മുത്തനടുക്കം, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖല സെക്രട്ടറി തമ്പാന്‍ ഉപ്പിലിക്കൈ സ്വാഗതം പറഞ്ഞു

 

error: Content is protected !!