പെരിയ ഗവ: മൃഗശുപത്രിയുടെ നവീകരിച്ച കെട്ടിടം തുറന്നു

പെരിയ: പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ പെരിയ ഗവ: മൃഗശുപത്രിയുടെ നവീകരിച്ച കെട്ടിടം തുറന്നു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. കെ സബിത ഉദ്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ.ബാബുരാജ് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.വി ബിന്ദു മുഖ്യതിഥിയായി. വാര്‍ഡ് മെമ്പര്‍ ഉഷ എന്‍ നായര്‍ സ്വാഗതവും ഡോ. വിക്രം കൃഷ്ണന്‍ നന്ദിയും പറഞ്ഞു. കാസര്‍കോട് ചീഫ് വെറ്ററിനറി ഓഫീസര്‍ ബീറ്റു ജോസഫ്, ബ്ലോക്ക് മെമ്പര്‍ സിന്ധു പത്മനാഭന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദക്ഷന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മാരായ ദീപ മണികണ്ഠന്‍, ബി എ ഷാഫി ,എ വി മിനി, വാര്‍ഡ് മെമ്പര്‍മാരായ എ. വേണു, സി.ശോഭന, കെ. ഗംഗധരന്‍, ആര്‍ രതീഷ്, എം.രേഖ, വി കെ. നളിനി, കെ.സുനിത, സന്തോഷ് കുമാര്‍ മുന്‍ വാര്‍ഡ് മെമ്പര്‍ രാമകൃഷ്ണന്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് എഞ്ചിനീയര്‍ ടി വി രമ്യ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രോഗപ്രതിരോധവും തീറ്റക്രമവും എന്ന വിഷയത്തില്‍ ഡോ.എം സഹന കര്‍ഷകര്‍ക്കുള്ള ബോധവത്കരണ ക്ലാസെടുത്തു.

 

error: Content is protected !!