കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജീവിത സമര യാത്രയുടെ ഉത്തര മേഖലാ ജാഥയ്ക്ക് കാഞ്ഞങ്ങാട് സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവകാശനിഷേധത്തിനെതിരെ, ജനദ്രോഹ നടപടികള്‍ക്കെതിരെ കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജീവിത സമര യാത്രയുടെ ഉത്തര മേഖലാ ജാഥ കാസര്‍കോട് നിന്ന് ആരംഭിച്ചു. ജാഥയ്ക്ക് കാഞ്ഞങ്ങാട് നിയോജകമണ്ഡലം ഊഷ്മളമായ സ്വീകരണം നല്‍കി. കെപിസിസി സെക്രട്ടറി എം. അസിനാര്‍ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് എന്‍.കെ. ബാബുരാജ് അധ്യക്ഷം വഹിച്ചു. കാഞ്ഞങ്ങാട് , അജാനൂര്‍, പുല്ലൂര്‍ പെരിയ മണ്ഡലം ഭാരവാഹികള്‍, സഹോദര സംഘടനകളായ എന്‍ജിഒ അസോസിയേഷനു വേണ്ടി കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് അശോകനും, കെ പി എസ് ടി എ യ്ക്കുവേണ്ടി ജില്ലാ വൈസ് പ്രസിഡന്റ് നികേഷ് മാടായി . എന്നിവര്‍ ജാഥാ ലീഡര്‍ എംപി വേലായുധനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഡിസിസി സെക്രട്ടറി അഡ്വ. പി വി സുരേഷ് ,
സംസ്ഥാന സെക്രട്ടറി വാസന്തി, ജാഥ ക്യാപ്റ്റന്‍ സംസ്ഥാന പ്രസിഡന്റ് എം പി വേലായുധന്‍, സംസ്ഥാന നേതാക്കളായ കരുണാകരന്‍ മാസ്റ്റര്‍, കെ സരോജിനി, വിനയദാസ്, ജില്ലാ പ്രസിഡന്റ് എം കെ ദിവാകരന്‍, ജില്ലാ സെക്രട്ടറി കെ പി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്റ് ഗോപി കാരാക്കോട്ട് നന്ദിയും പറഞ്ഞു.

 

error: Content is protected !!