ആക്ഷന്‍ വോളി ക്ലബ് മേലാഞ്ചേരി കെട്ടിടോത്ഘാടനവും, വോളിനൈറ്റും ഏപ്രില്‍ 4 ന്; നോട്ടീസ് പ്രകാശനവും ഫണ്ട് ശേഖരണോദ്ഘാടനവും നടന്നു

കരിന്തളം: മേലാഞ്ചേരി ആക്ഷന്‍ വോളിക്ലബ് കെട്ടിടോദ്ഘാടനവും മൂന്നാമത് വോളിനൈറ്റും
ഏപ്രില്‍ 4 ന് മേലാഞ്ചേരി ഡോ.പ്രിയാ യു.കെ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. പരിപാടിയുടെ ഭാഗമായ് നോട്ടീസ് പ്രകാശന കര്‍മ്മവും, സമ്മാന കൂപ്പണ്‍ വിതരണവും കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് 4 വാര്‍ഡ് മെമ്പര്‍ പി പ്രകാശന്‍നിര്‍വ്വഹിച്ചു. ആദ്യ ഫണ്ട് മേലാഞ്ചേരി പൊതു ശ്മശാന കമ്മറ്റി പ്രസിഡന്റ് പി പത്മനാഭന്‍ നല്കി. സഘാടക സമിതി ചെയര്‍മാന്‍ പി. ബാലഗോപാലന്‍ കാളിയാനം അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി കണ്‍വീനര്‍ അജയന്‍ സി മേലാഞ്ചേരി സ്വാഗതം പറഞ്ഞു. നാഷണല്‍ വോളിബോള്‍ റഫറി കനകരാജ് പുങ്ങംച്ചാല്‍ മുഖ്യപ്രസഗം നടത്തി. ക്ലബ് രക്ഷാധികാരി രാജീവന്‍ സി, വേണുഗോപാലന്‍ ഇ, രാമകൃഷ്ണന്‍ പി ,മനോജ് മേലാ ഞ്ചേരി, രാജന്‍ പി , ദാമു , തുടങ്ങിയവര്‍ സംസാരിച്ചു. സുധീഷ് എം ,പ്രമോദ് കറ്റപ്പുര എന്നിവര്‍ സമ്മാന കൂപ്പണ്‍ ഏറ്റുവാങ്ങി .ക്ലബ്ബ് പ്രസിഡന്റ് ഗരീഷ് എ വരഞ്ഞൂര്‍ നന്ദി പറഞ്ഞു.

 

error: Content is protected !!