ബല്ലത്തപ്പന്‍ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവവും ആണ്ട് ഉത്സവവും തുടങ്ങി; കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു

കാഞ്ഞങ്ങാട്:ജനകീയ പങ്കാളിത്തത്തില്‍ പരിപാലിക്കുന്ന പുരാതനവും ആചാരപെരുമയാല്‍ സമ്പന്നവുമായ കാഞ്ഞങ്ങാട് ബല്ലത്ത് ബല്ലത്തപ്പന്‍(മഹാവിഷ്ണു)ക്ഷേത്രംജനകീയ പങ്കാളിത്തത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ഠാദിന ഉത്സവവും ആണ്ട് മഹോത്സവവും തുടങ്ങി. ‘ഉത്സവത്തിന് മുന്നോടിയായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ചെമ്മട്ടം വയല്‍ തീക്കുട്ടി അറേക്കാല്‍ ദേവസ്ഥാനത്തുനിന്നും പുറപ്പെട്ട ക്ഷേത്രസന്നിധിയില്‍ എത്തി. ആദ്യ ദിവസമായ തിങ്കളാഴ്ച ക്ഷേത്രം മാതൃസമിതിയുടെ ഭജന, വൈകുന്നേരം സര്‍വ്വ ഐശ്വര്യ വിളക്കുപൂജ, ക്ഷേത്ര പരിസരത്തെ കുട്ടികളുടെ നൃത്ത നൃത്ത്യങ്ങള്‍, ശ്രീകൃഷ്ണ വൈഭവം ഭരതനാട്യ നാടകം, ഭക്തിഗാന മേള എന്നിവയും രണ്ടാം ദിവസമായ മാര്‍ച്ച് 10 ചൊവ്വാഴ്ച രാവിലെ നട തുറക്കല്‍,വിവിധ പൂജാദി കര്‍മ്മങ്ങള്‍,രാത്രി 7 മണി’ മുതല്‍ ക്ഷേത്രാ പരിസരത്ത വിവിധ സംഘങ്ങളുടെ നൃത്താര്‍ച്ചന, നൃത്ത സംഗമം,കോല്‍ക്കളി, ഫ്യൂഷന്‍ ഡാന്‍സ്,കൈകൊട്ടി കളി,കൈകൊട്ടിക്കളി, തിരുവാതിര തുടങ്ങിയ വിവിധ കലാപരിപാടികള്‍ നടക്കും. 11 ന് രാവിലെ വിവിധ പൂജാദി കര്‍മ്മങ്ങളോട പ്രതിഷ്ഠാദിന ഉത്സവം, തുടര്‍ന്ന് ഭക്തിഗാനസുധ, അന്നദാനം, ദീപാരാധന, തായമ്പക, തിടമ്പ് നിത്തം അത്താഴപൂജ, ‘ എന്നിവ നടക്കും.

 

error: Content is protected !!