പുല്ലൂര്‍ : അടോട്ട് കഴകം മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ വരുന്ന പുല്ലൂര്‍ താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നാളെ മുതല്‍ 12 വരെയുള്ള തീയതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി
വെളിച്ചപ്പാടുകളുടെ അനുബന്ധ അനുഷ്ഠാനമായ ആചാര ക്രമങ്ങളോടെ കന്നി കലവ നിറയ്ക്കല്‍ ചടങ്ങ് നടന്നു.വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള ആചാര സ്ഥാനികരും ക്ഷേത്ര ഭാരവാഹികളും തറവാട്ടുകാരും ആഘോഷ കമ്മിറ്റി ഭാരവാഹികളും അടക്കം വലിയൊരു വിഭാഗം ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.
