കാഞ്ഞങ്ങാട്: സ്‌നേഹവീട് അമ്പലത്തറ വനിതാസ്‌നേഹകൂട് സംഘടിപ്പിക്കുന്ന അഖില കേരള വനിത
വടംവലി മത്സരം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.പൊതുപ്രവര്‍ത്തകന്‍ പി.അപ്പഞ്ഞി യോഗം ഉദ്ഘാടനം ചെയ്തു. വനിതാസ്‌നേഹകൂട് പ്രസിഡന്റ് പി.പത്മവതി അധ്യക്ഷത വഹിച്ചു.. കുഞ്ഞികൃഷ്ണന്‍ അമ്പലത്തറ,
മനോജ് അമ്പലത്തറ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി എം പി.ജമീല സ്വാഗതവും മജീദ് അമ്പലത്തറ നന്ദിയും പറഞ്ഞു. ഏപ്രില്‍ 19 ന് അമ്പലത്തറയിലാണ് മത്സരം നടക്കുന്നത് 430 കിലോ തൂക്കം അടിസ്ഥാനത്തില്‍ നടക്കുന്ന മല്‍സര വിജയികള്‍ 10000,7000, 5000, 3000 രൂപയും ട്രോഫിയും നല്‍കും. അഞ്ചു മുതല്‍ എട്ടാം സ്ഥാനം വരെ നടന്ന ടീമിന് 1000 രൂപ വീതം നല്‍കും. സംഘാടകസമിതി ഭാരവാഹികളായി പി.അപ്പഞ്ഞി (ചെയര്‍മാന്‍) മജീദ് അമ്പലത്തറ
(വര്‍ക്കിംഗ് ചെയര്‍മാന്‍), മനോജ് അമ്പലത്തറ (ജനറല്‍ കണ്‍വീനര്‍), സരിജ ബാബു (ട്രഷറര്‍).
