കോട്ടപ്പാറ: അപകടത്തില്‍ പരിക്കേറ്റ വടംവലി താരത്തിന് വടംവലിക്കാരുടെ കരുതല്‍. ജിംഖാന മാവുങ്കാല്‍ വടംവലി ടീമിന്റ താരം ഗിരീഷ് കോട്ടപ്പാറക്കാണ് വടംവലി കായിക താരങ്ങളുടെ കൂട്ടായ്മ്മയായ കാസര്‍കോട് ജില്ലാ പ്ലെയേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്തില്‍ ചികില്‍സ സഹായമായി 1,39150 രൂപ
നല്‍കി.സൊസൈറ്റി ഭാരവാഹികളായി പ്രസിഡന്റ് പി.മനോജ് കുമാര്‍, സെക്രട്ടറി സമോജ് ആലക്കോട്, ട്രഷറര്‍ ശ്രീകാന്ത് മോഹന്‍, ചികിത്സാ സഹായ കമ്മിറ്റി കോര്‍ഡിനേറ്റര്‍ മുകേഷ് പെരിയ , ജിനേഷ് കല്യാണം റോഡ്, ഷോബിത്ത് കാട്ടുകുളങ്ങര, അനീഷ് കൊടവലം, മണി കീക്കാനം, സുരേഷ് കീക്കാനം എന്നിവര്‍ ഗിരീഷിന്റെ വീട്ടിലെത്തി തുക കൈമാറി.
