ഇത്തവണയും എങ്കിലും പൂവണിയുമോ മാവുങ്കാല്‍ക്കാരുടെ സ്വപ്നം

മാവുങ്കാല്‍: അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ പ്രധാന ടൗണും മലയോര പാതയിലേക്കുള്ള കവാടവുമായ മാവുങ്കാലിലെ വഴിയുള്ള യാത്ര ജനങ്ങള്‍ക്ക് ദുരിതയാത്രയാണ്. മാവുങ്കാലിന്റെ ഏറെ കാലത്തെ ബസ് വേ ഇന്നും ഫയലില്‍ തന്നെ. കഴിഞ്ഞ 15 വര്‍ഷമായി അജാനൂര്‍ പഞ്ചായത്ത് ഭരണസമിതികള്‍ അവതരിപ്പിക്കുന്ന വാര്‍ഷിക ബജ റ്റുകളില്‍ മാവു ങ്കാല്‍ ബസ്സ്റ്റാന്‍ഡും നിര്‍മാണത്തിനായി വകയിരുത്തിയ ലക്ഷങ്ങളും സ്ഥാനം പിടിച്ചിരുന്നെങ്കിലും നാളിതുവരെയായും യാതൊന്നും നട ന്നിട്ടില്ല. ഇത്തവണ ബജറ്റില്‍ 94 ലക്ഷം രൂപ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായും സൗകര്യത്തോടെയും ബസുകള്‍ കയറാനും ഇറങ്ങാനുമുള്ള ബസ്സ്റ്റാന്‍ഡിനുള്ള ദീര്‍ഘനാളത്തെ കാത്തിരിപ്പാണ് നാട്ടുകാര്‍. കാസര്‍കോട് ഭാഗത്തേക്കും മലയോരത്തേക്കും ജില്ലാ ആശുപത്രി ഭാഗത്തേക്കുമുള്ള യാത്രക്കാര്‍ മാവു ങ്കാല്‍ ടൗണുമായി ബന്ധപ്പെട്ടാണ് തുടര്‍യാത്രകള്‍ നട ത്തുന്നത്. ദേശീയപാതാ വി കസനത്തില്‍ ടൗണ്‍ രണ്ടായി വിഭിജിക്കപ്പെട്ടതോടെ മാവുങ്കാലില്‍ ബസ്സ്റ്റാന്‍ഡിന്റെ ആവശ്യകത ഏറിയിട്ടുണ്ട്. നി ലവില്‍ ടൗണിന്റെ മൂന്ന് ഭാഗങ്ങളിലായാണ് ബസ്സ്‌റ്റോപ്പുകള്‍ സ്ഥിതിചെയ്യുന്നത്. ബസ് മാറിക്കയറുന്നതിന് യാത്രക്കാര്‍ക്ക് പരക്കംപായേണ്ട സ്ഥിതിയാണ്. പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യവും ഇവിടെയില്ല. ആത്മീയരംഗത്ത് സ്ഥാനംപിടിച്ച ആനന്ദാശ്രമം, കാസര്‍കോട് മില്‍മ്മ ഡെയറി, കെ എസ്ഇബി സബ്‌സ്റ്റേഷന്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ജില്ലാ ഖാദി ഗ്രാമവ്യവ സായ ഓഫീസ്, കുടുംബാ രോഗ്യകേന്ദ്രം, ആരാധനാലയങ്ങള്‍ തുടങ്ങിയവയും മാ വുങ്കാല്‍ ടൗണിന്റെ ഭാഗമാണ്. മാവുങ്കാല്‍ ടൗണില്‍ കിഴക്കുംകര റോഡിനോട് ചേര്‍ ന്നുള്ള പഞ്ചായത്ത് ഭൂമിയാണ് സ്റ്റാന്‍ഡ് നിര്‍മാണത്തിനായി കണ്ടെത്തിയത്. മുന്‍പ് ഇവിടെ വായനശാല കെട്ടിട വും ജലഅതോറിറ്റിയുടെ ജല സംഭരണിയുമാണ് ഉണ്ടായിരുന്നത്. സ്റ്റാന്‍ഡ് നിര്‍മാണ ത്തിനായി കെട്ടിടവും ജലസംഭരണിയും പൊളിച്ചുനീക്കിയിട്ട് വര്‍ഷങ്ങളായെങ്കിലുംസ്റ്റാന്‍ഡ് നിര്‍മാണം ഇന്നും കടലാസില്‍ത്തന്നെയാണ്.ഇത്തവണ മൂന്നാമതും അധികാരത്തിലേറിയ ഇടതു മുന്നണിയുടെ പ്രകടന പത്രികയുടെ തുടക്കത്തില്‍ത്തന്നെ മാവുങ്കാല്‍ ബസ്സ്റ്റാന്‍ഡ് നിര്‍മാണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടനപത്രികയിലെ കാര്യങ്ങള്‍ മുന്‍ഗണനാടിസ്ഥാ നത്തില്‍ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേശീയപാത നിര്‍മ്മാണം പാണത്തൂര്‍ ഭാഗത്തും കാഞ്ഞങ്ങാട്ടെക്കും തിരിച്ചും
ഒറ്റവരി സര്‍വ്വീസ് റോഡ് മാത്രമാണ് ഉള്ളത്. വളരെ തിരക്കേറിയ റോഡില്‍ മിക്ക സമയങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വളരെ സാഹസപ്പെട്ടാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്. മാവുങ്കാലില്‍ സ്ഥിരമായി പോലീസ് പിക്കറ്റ് ആവശ്യമാണ്. വല്ലപ്പേഴാണ് മാത്രമാണ് ഇവിടെ പോലീസ് വന്ന് പോകുന്നത്. സ്ഥിരമായി പോലീസ് ഉണ്ടെങ്കില്‍ ഒരു പരിധി വരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. പുതുതായി നിര്‍മ്മിച്ച മേല്‍പാതയാണ് മാവുങ്കാലിന്റെ ഇങ്ങനെയൊരു ദുരവസ്ഥയ്ക്ക് കാരണം. കാല്‍നടയാത്രക്കാരും വ്യാപാരികളുടെ പ്രയാസം അധികൃതര്‍ കണ്ടില്ലന്ന് നടിക്കുകയാണ്. മാവുങ്കാല്‍ ബസ്റ്റാന്റ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റും അജാനൂര്‍ പഞ്ചായത്ത് 14 അം വാര്‍ഡ് മെമ്പറുമായ അര്‍ജുന്‍ യോഗി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 

error: Content is protected !!