കാഞ്ഞങ്ങാട്: സംസ്ഥാന വടംവലി അസോസിയേഷന്റെ നേതൃത്വത്തില്‍ ആലപ്പുഴ ഹരിപ്പാട് പല്ലന ബീച്ചില്‍ നടന്ന സംസ്ഥാന സീനിയര്‍ പുരുഷവനിത ബീച്ച് വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കാസര്‍കോട് ജില്ല ജേതാക്കളായി. ആലപ്പുഴ, ഇടുക്കി ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വനിത വിഭാഗത്തില്‍ എറണാകുളം ചാമ്പ്യന്മാരായി ഇടുക്കി, തൃശ്ശൂര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജസ്റ്റിന് ജോണ്‍, പി കെ.ജിഷ്ണു, എ. വൈഷ്ണവ് ,ധനുഷ് വിജയ്.കെ., കെ.വി. ശ്രീഹരി, അഭിനവ് ടി.സന്തോഷ്, നികേഷ് കെ.ജയന്, ഭരത് കുമാര്‍ കെ.എം, (എല്ലാവരും പീപ്പിള്‍സ് കോളേജ് മുന്നാട് ), അമല്‍ കൃഷ്ണന് പി കെ. (ഗവ. കോളേജ് കാസര്‍കോട്) ശിവരാഗ് പി. (നെഹ്റു കോളേജ് പടന്നക്കാട്). എന്നിവരാണ് ജില്ലയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ ടീമിലെ അംഗങ്ങള്‍. ടീം കോച്ച് .ഷിജിത്ത് മുക്കൂട് .
