കാഞ്ഞങ്ങാട്: ഭാരത് സര്‍ക്കാരിന്റെ ദേശീയ പ്ലാനിങ്ക്ക് കമ്മീഷന്റെ കീഴിലുള്ള സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് ഓണര്‍, നാഷണല്‍ അവാര്‍ഡിന് ബാബു കോട്ടപ്പാറ അര്‍ഹനായി.മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം കഴിഞ്ഞ 15 വര്‍ഷമായി വടംവലി എന്ന കായിക മേഖലക്ക് നല്കി വരുന്ന
സമഗ്ര സംഭാവന പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. മാര്‍ച്ച് 12ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ദേശീയ ചെയര്മാന് ഡോ.ബി.എസ്.ബാലചന്ദ്രന്,അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ് സിറ്റി എന്നിവര്‍ സംബന്ധിക്കും
2015 ല്‍ കേരള ടീമിന്റ ഭാഗമായി മഹാരാഷ്ട്രയിലെ ഔറംഗാബാദ് സീനിയര്‍ വടംവലി മത്സരത്തില്‍ വെങ്കലം നേടിയ കേരള ടീം അംഗ മായിരുന്നു. 20162202 വരെ കേരള ടീമിന്റെ പരിശീലകനായി. 12 ഓളം നാഷണല്‍ മത്സരങ്ങള്‍ക്ക് പങ്കെടുത്തിട്ടുണ്ട് ഇതിലൂടെ കേരളത്തിനും നിരവധി സ്വര്‍ണമെഡലുകള്‍ അടക്കം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്. 2019 ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും 2020 മുതല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെയും വടംവലി പരിശീലകനാണ്. തൃശൂര്‍ വിമല കോളേജ്, പീപ്പിള്‍സ് കോളേജ് മുന്നാട്, പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, സി എസ് എ കോളേജ് മാടായി, രാജപുരം ടെന്‍ പയസ് കോളേജ്,മലപ്പുറം, കാസര്‍കോട് ജില്ലകളുടെ സ്കൂള്‍ ടീമുകളെയും മടിക്കൈ കക്കാട്ട് ഗവ. ഹൈസ്കൂള്‍, ബന്തടുക്ക ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇരിയ ഹൈസ്കൂളിലെ കുട്ടികളെയും വടംവലി പരിശീലിപ്പിച്ചിട്ടുണ്ട്.
നിരവധി തവണ കാസര്‍കോട് ജില്ലാ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചു വരികയാണ്.
വടംവലി അസോസിയേഷന് സംസ്ഥാന റഫറി ബോര്‍ഡ് അംഗം കൂടിയാണ്. വടംവലി അസോസിയേഷന് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. കഴിഞ്ഞ 30 വര്‍ഷ വര്‍ഷമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചുവരുകയാണ്. ജന്മദേശം, മലബാര്‍ വാര്‍ത്ത, കാരവല്‍ തുടങ്ങിയ സായാഹ്ന പത്രങ്ങളില്‍ ലേഖകനായി ജോലി ചെയ്തിട്ടുണ്ട്. 2021 മുതല്‍
ജന്മഭൂമി പത്രത്തിന്റെ കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോര്‍ട്ടായി പ്രവര്‍ത്തിച്ചിരിക്കുകയാണ്. മിറാക്കിള്‍ ഓണ്‍ലൈന്‍ ന്യൂസ് എന്ന വാര്‍ത്ത സ്ഥാപനം നടത്തി വരുന്നുണ്ട്. കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി കൂടിയാണ് ബാബു കോട്ടപ്പാറ. ഭാര്യ: ബിജി ബാബു (മുന്‍ മടിക്കൈ പഞ്ചായത്തംഗം). ഏകമകന് വിഷ്ണു.
