കാസര്‍കോട്: മാതാവിന്റെ കണ്‍മുന്നില്‍ വച്ച് 9 വയസുകാരന്‍ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് ഷംസീന ദമ്പതികളുടെ മകന്‍ ഷക്കീര്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്11 മണിയോടെ കൊല്ലങ്കാനയിലാണ് അപകടം. മാതാവ് ഷംസീനയ്‌ക്കൊപ്പം കാസര്‍കോട് ഭാഗത്തേക്ക് പോകാനായെത്തിയതായിരുന്നു ഷക്കീര്‍. ഇതിനിടയിലാണ് കാറിടിച്ചത്. അപകടത്തിന് ഇടയാക്കിയ കാറില്‍ തന്നെ ഷക്കീറിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിളിങ്കാറിലുള്ള എംസിആര്‍സി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ഷക്കീര്‍.ഷാമില്‍ , ഷാഹിര്‍.
