കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടാമത്തെ ഫ്ളോര്‍ യായി റെഡിമെയ്ഡ്സ് കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്ത്തകന് എം.കെ.വിനോദ് ആദ്യവില്പന നിര്‍വഹിച്ചു. യായി മാനേജിങ് പാര്‍ട്ണര്‍ വഖാസ്, റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിങ് പാര്‍ട്ണര്‍ സി.പി.ഫൈസല്‍, പിആര്‍ഒ നാരായണന് മൂത്തല്‍, മാനേജര്‍ ശ്രീജേഷ്, പ്രശാന്ത്, സതീശന് തുടങ്ങിയവര്‍ സംബന്ധിച്ചു. ഏതുപ്രായത്തിലുള്ളവര്‍ക്കും ട്രെന്‍ഡി ആയ തുണിത്തരങ്ങള്‍ 99 നും 999 നും ഇടയില്‍ മാത്രം പണം മുടക്കി വാങ്ങാവും വിധമാണ് ഫ്ളോര്‍ ക്രമീകരിച്ചിരിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ പരമാവധി പര്‍ച്ചേസ് എന്ന ഓഫറോടെ വിപുലമായ വസ്ത്രശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
