മിസ്റ്റര്‍ കേരള താരം സി ഗോപിനാഥന് ഭദ്രകാളി ക്ഷേത്രം ആഘോഷ കമ്മിറ്റി ആദരവ് നല്‍കി

കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് ബോഡി ബില്‍ഡിംഗ് ആന്റ ഫിറ്റ്‌നസ് അസോസിയേഷന്‍ തൃശ്ശൂരില്‍ നടത്തിയ 2025 26 വര്‍ഷത്തെ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ മിസ്റ്റര്‍ കേരളയായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വദേശി സിഗോപിനാഥന് കാഞ്ഞങ്ങാട് കുശാല്‍നഗര്‍ ശ്രീ ഭദ്രകാളി ക്ഷേത്രം ഭരണസമിതി,മാതൃസമിതി,നാട്ടുകാര്‍എന്നിവരുടെ കൂട്ടായ്മയില്‍ ഉള്ള ഉത്സവ ആഘോഷ കമ്മിറ്റി ആദരവ് നല്‍കി. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ആഘോഷ കമ്മിറ്റി രക്ഷാധികാരി സുകുമാരന്‍ പള്ളോട്ട് പൊന്നാട അണിയിച്ചു. ആഘോഷ കമ്മിറ്റി പ്രസിഡണ്ട് മുരളി മുള്ളന്‍ത്തറയില്‍ ഉപഹാരം നല്‍കി. സെക്രട്ടറി എച്ച് വി ശ്രാവണ്‍ മധുരം നല്‍കി. ശിവരാജ്, എച്ച് എ സുധീര്‍, ശിവനാന്ദ, എച്ച് എം , വിഷ്ണുപ്രസാദ്,മീഖില്‍ രാജ് , മാതൃ സമിതി അംഗങ്ങളായ എച്ച് ശോഭ,എം സലീല, പി അശ്വിനി എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി അംഗങ്ങള്‍,ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍, മാതൃസമിതി അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
2026 ഏപ്രില്‍ 6 ,7 തീയതികളിലാണ് ക്ഷേത്ര ഉത്സവം നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഗണപതി ഹോമം,മഹാ പൂജ,ഭജന,ഗുളികന്‍ തെയ്യം,അന്നദാനം,ഗാനമേളതുടങ്ങിയനിരവധിചടങ്ങുകള്‍ഉത്സവത്തിന്റെ ഭാഗമായി നടക്കും.ഉത്സവത്തിന്റെ വിജയത്തിനായിക്ഷേത്ര കമ്മിറ്റിഅംഗങ്ങളും,നാട്ടുകാരുംചേര്‍ന്ന് രൂപീകരിച്ച ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരവ് നല്‍കിയത്.

 

error: Content is protected !!