സ്വാതന്ത്ര്യ സമര സേനാനി കേശവ്ജിയെ അനുസ്മരിച്ചു

അമ്പലത്തറ: സ്വാതന്ത്ര്യ സമര സേനാനി കേശവ്ജിയുടെ 21ാം ചരമവാര്‍ഷികവും റിപ്പബ്ലിക് സദസ്സും മൂന്നാംമൈല്‍ കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ നടന്നു. അഡ്വ.പി.വി. ഹരീഷ് അനുസ്മരണഭാഷണം നടത്തി. അക്ഷരസൗഹൃദം പരിപാടിയുടെ ഭാഗമായി ‘മന്ദപ്പൂമാരന്റെ കന്യകകള്‍’ എന്ന കഥാസമാഹാരം ചര്‍ച്ച ചെയ്തു.പഞ്ചായത്തംഗം സി.കൃഷ്ണകുമാര്‍, കഥാകൃത്ത് വി.സുരേഷ്‌കുമാര്‍, പ്രീതി ദിലീപ്, അശ്വിനി ഐങ്ങോത്ത്, അനില്‍കുമാര്‍ ചുണ്ണംകുളം തുടങ്ങിയവര്‍ പങ്കെടുത്തു. അമ്പലത്തറ നാരായണന്‍ അധ്യക്ഷത വഹിച്ചു. ഗോപി മുളവന്നൂര്‍ സ്വാഗതവും പി വി ജയരാജ് നന്ദിയും പറഞ്ഞു.

 

error: Content is protected !!