വീട്ടമ്മ ഉറക്കത്തില്‍ മരിച്ചു; പെരൂര്‍ കൃഷ്ണ നിവാസില്‍ വേങ്ങയില്‍ ജാനകിയമ്മ ആണ് മരിച്ചത്

കോട്ടപ്പാറ : വീട്ടമ്മ ഉറക്കത്തില്‍ മരിച്ചു. പെരൂര്‍ കൃഷ്ണ നിവാസില്‍ വേങ്ങയില്‍ ജാനകിയമ്മ (76) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ച 5 മണിയോടെ ബാത്‌റൂമില്‍ പോയതിനു ശേഷം വന്ന് കിടന്നതായിരുന്നു. പിന്നീട് രാവിലെ എഴുന്നേല്‍ ക്കുന്നത് കാണാത്തതിനെ തുടര്‍ന്ന് മക്കള്‍ വന്നു വിളിച്ച് നോക്കിയപ്പോള്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. റിട്ട. അധ്യാപകന്‍ നിട്ടൂര്‍ കൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: ലത, സന്തോഷ് കുമാര്‍ , അനില്‍കുമാര്‍. മരുമകന്‍: മുണ്ടാത്ത് ഭാസ്‌ക്കരന്‍ നായര്‍ (കൊടവലം ).സഹോദരങ്ങള്‍: മീനാക്ഷി അമ്മ (അത്തിക്കോത്ത്), സാവിത്രിയമ്മ, പത്മാവതിയമ്മ, സുകുമാരിയമ്മ ( മൂവരും ബളാല്‍),പരേതരായ തമ്പായി, ഗോപാലന്‍, കാര്‍ത്യായനി.

 

error: Content is protected !!