മടിക്കൈ: നൂറ്റാണ്ടുകള്‍ വാമൊഴിയായും വരമൊഴിയായും തലമുറകള്‍ കൈമാറി വന്ന തറവാട് ചരിത്രവും, തെയ്യം ചരിത്രങ്ങളും ഐതീഹ്യങ്ങളെയും കോര്‍ത്തിണക്കി ഓര്‍ക്കോല്‍ മീത്തലെപ്പുര വയനാട്ട് കുലവന് തെയ്യം കെട്ട് മഹോല്‍സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക കൈത് പ്രകാശനം ചെയ്തു. പ്രശസ്ത സിനിമ താരം പി പി കുഞ്ഞികൃഷ്ണന് വാര്‍ഡ് അംഗം പി കുഞ്ഞികൃഷ്ണന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു. ഡോ. പി കൃഷ്ണദാസ് സാംസ്കാരിക പ്രഭാഷണം നടത്തി. സ്മരണികയുടെ മുഖ്യ പത്രാധിപര്‍ പ്രൊഫ. വി കുട്ടന് ആമുഖഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശന് വിശിഷ്ടാതിഥിയായി. ആഘോഷ കമ്മിറ്റി ചെയര്മാന് സി പ്രഭാകരന് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ഗംഗാധരന് താളിക്കുണ്ട്, വൈസ് ചെയര്മാന് അനില്‍ മടിക്കൈ, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ദിനേശന് വടക്കിനി, പ്രശസ്ത ചിത്രകാരന് ശ്യാമ ശശി എന്നിവര്‍ സംസാരിച്ചു. സ്മരണിക കമ്മിറ്റി ചെയര്മാന് വി വി രതീഷ് സ്വാഗതവും ഷൈജു തലയത്ത് നന്ദിയും പറഞ്ഞു.
