അതിയാമ്പൂര്‍ ബാലബോധിനി വായനശാല ആന്റ് ഗ്രന്ഥാലയം പുരസ്‌കാര സമര്‍പ്പണം 8ന് ; കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം നിര്‍വഹിക്കും

കാഞ്ഞങ്ങാട്: അതിയാമ്പൂര്‍ ബാലബോധിനി വായനശാല ആന്റ് ഗ്രന്ഥാലയം പുരസ്‌കാര സമര്‍പ്പണം 8ന് വൈകിട്ട് നാലുമണി മുതല്‍ വായനശാല പരിസരത്ത് വച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ധര്‍മ്മരാജ് അടാട്ട് പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷനാകും. വായനശാല ജോയിന്റ് സെക്രട്ടറി എ.കെ.രസിക് റിപ്പോര്‍ട്ട് അവതരിപ്പിക്കും. അവാര്‍ഡ് ജേതാവിനെ അഡ്വ.പി. അപ്പുക്കുട്ടന്‍ പരിചയപ്പെടുത്തും. നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിനാണ് ഈ വര്‍ഷത്തെ ബാലബോധിനി പുരസ്‌കാരം.11111 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം. പി.വി. കെ പനയാല്‍, അഡ്വ.കെ. രാജ്‌മോഹന്‍, എം രാഘവന്‍ , പി വേണുഗോപാലന്‍, എന്‍ ഗോപി, എം സേതു, പി വി വിദ്യാലത, എം.പുഷ്പലത, സി. ശശിധരന്‍ എന്നിവര്‍ ആശംസകള്‍ നേരും. വായനശാല സെക്രട്ടറി എ.കെ.ആല്‍ബര്‍ട്ട് സ്വാഗതവും വൈസ് പ്രസിഡന്റ് എന്‍.ഗീത നന്ദിയും പറയും തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും. വാര്‍ത്ത സമ്മേളനത്തില്‍
അഡ്വ.പി. അപ്പുക്കുട്ടന്‍,എ.കെ.ആല്‍ബര്‍ട്ട്, എം രാഘവന്‍, സി ശശിധരന്‍, എന്‍ ഗീത, എ.കെ.രസിക്, പി വി ഷാലു എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!