കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയയിലും മതിലിലും ഇടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞങ്ങാട് പോളിടെക്‌നിക് വിദ്യാര്‍ത്ഥി പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അലെന്‍ (19) എന്ന വിദ്യാര്‍ത്ഥിയെ ഗുരുതര നിലയില്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി . കുശാല്‍ നഗര്‍ പോളിടെക്‌നിക്ക് പഠിക്കുന്ന ഇരുവരും
കോളേജ് യൂണിയന്റെ ആഘോഷ പരിപാടികള്‍ പങ്കെടുത്ത് താമസ സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. സ്‌കൂള്‍ കുട്ടികളെയും കയറ്റി പോവുകയായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് പോക്കറ്റ് റോഡിലേക്ക് കയറിയപ്പോഴാണ് പിറക്കില്‍ നിന്ന് എത്തിയ ബൈക്ക് ഓട്ടോയില്‍ ഇടിച്ചതെന്ന് പറയപ്പെടുന്നു. മെക്കാനിക്കല്‍ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് രോഹിത്.
