പാല്‍ വിതരണ സഹകരണ സംഘം സ്ഥാപിച്ച പാല്‍ പാക്കിംഗ് മെഷീന്‍ന്റെയും പാല്‍ പരിശോധന ഉപകരണത്തിന്റെയും ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട് : പാല്‍ വിതരണ സഹകരണ സംഘം സ്ഥാപിച്ച പാല്‍ പാക്കിംഗ് മെഷീന്‍ന്റെയും പാല്‍ പരിശോധന ഉപകരണത്തിന്റെയും ഉദ്ഘാടനം നടന്നു.കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ .വി.വി രമേശന്‍ പാല്‍ പാക്കിംഗ് ഉപകരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു, സംഘം പ്രസിഡന്റ് .കൃഷ്ണന്‍ പനങ്കാവിന്റെ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ക്ഷീര വികസന ഓഫീസര്‍ പി.വി.മനോജ് കുമാര്‍ പാല്‍ പരിശോധന ഉപകരണത്തിന്റെ ഉദ്ഘാടനവും,വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണന്‍, എം.പ്രശാന്ത്, എം.കുഞ്ഞമ്പടി,പ്രവീണ്‍ തോയമ്മല്‍,പ്രകാശന്‍ ഒ. വി,സംഘം ഭരണ സമിതി അംഗങ്ങളായി സി. കെ.വത്സലന്‍, വി എം ദിനേശന്‍, കെ. ഗംഗാധരന്‍, പി പി രാജന്‍, എം.ബിന്ദു , പ്രജീഷ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി. ടി. വി . രാജേഷ് സ്വാഗതവും, സംഘം വൈസ് പ്രസിഡന്റ് പി.ലിഷനന്ദിയും പറഞ്ഞു.

 

error: Content is protected !!