സൗജന്യ പ്രാണിക് ഹീലിംഗ് ക്യാമ്പ് 8 ന് കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട്:ആധുനിക പ്രാണിക് ഫീലിംഗിന്റെയും അര്‍ഹാതിക് യോഗയുടെയും സ്ഥാപകനും ആത്മീയ ആചാരൃനുമായ മാസ്റ്റര്‍ ചൊവ കോക് സൂയിയുടെ സമാധി അനുസ്മരണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 8 ന് കാഞ്ഞങ്ങാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വെച്ച് സൗജന്യ പ്രാണിക് ഹീലിംഗ് ക്യാമ്പ് നടക്കുമെന്ന്
യോഗാവിദ്യ പ്രാണിക് ഫീലിംഗ് ഫൗണ്ടേഷന്‍ കോഴിക്കോട് മാനേജിംഗ് ട്രസ്റ്റ് വി. ആര്‍. രാജു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ പി മനോജ് കുമാര്‍,കെ.കൃഷ്ണന്‍, കെ.നാരായണന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മനുഷ്യജീവിതത്തില്‍ സമാധാനത്തിനും, മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും മാനസിക അസ്വസ്ഥതകളില്‍ നിന്നും ലഹരിയില്‍ നിന്നുമൊക്കെയുള്ള മോചനത്തിനുമൊക്കെ, പ്രാണിക് ഹീലിംഗ് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതുമായി ബന്ധപ്പെട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അധ്യാപകര്‍ക്കും, മാതാപിതാക്കള്‍ക്കര്‍ക്കും, സാമൂഹ്യസേവന തല്പരര്‍ക്കും പ്രാണിക് ഹീലിംഗ് പഠിക്കുന്നത് വഴി വിദ്യാര്‍ത്ഥികളെയും, മക്കളെയുമൊക്കെ ലഹരി ഉപയോഗത്തില്‍ നിന്നും മറ്റ് ആസകികളില്‍ നിന്നും മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നൊക്കെ മോചിപ്പിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ക്യാമ്പിലേക്ക് സൗജന്യമായി പങ്കെടുക്കാം. രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് ക്യാമ്പ്. ധ്യാന പരീശീലനവും ‘വ്യായമതന്ത്രങ്ങളും ശ്വസനപരിശീലനവും ക്യാമ്പില്‍ വെച്ച് അഭ്യസിക്കാം. ഫോണ്‍: 9895266543.

 

error: Content is protected !!