നെഹ്‌റുകോളേജില്‍ ഉന്നത് ഭാരത് അഭിയാന്‍ ( യു ബി എ) ജില്ലാ തല ശില്പശാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന ഉന്നത് ഭാരത് അഭിയാന്‍ കാസര്‍കോട് ജില്ലാതല ശില്പശാല കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഗ്രാമ സമൂഹങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ച് സുസ്ഥിരമായ ഗ്രാമവികസനം ഉറപ്പാക്കുകയാണ്ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഗ്രാമങ്ങളിലെ 5 വില്ലേജുകളെ ദത്തെടുക്കുകയും സ്ഥാപനങ്ങുടെ
അക്കാദമിക് അറിവും ഗവേഷണവും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഗ്രാമപ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുകയുംചെയ്യുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. വടക്കന്‍ കേരളത്തില്‍ ഈ പദ്ധതി പാലക്കാട് ഐ ഐ ടിആണ് കോ ഓര്‍ഡിനേറ്റു ചെയുന്നത്. ജില്ലയില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഈ പദ്ധതി ആദ്യം നടപ്പിലാക്കിയത് 5 വില്ലേജുകള്‍ ദത്തെടുത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്. കോളേജിനെ ജില്ലയിലെ പ്രവര്‍ത്തങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള നോഡല്‍ സ്ഥാപനമായി തിരഞ്ഞെടുത്തിരിക്കയാണ്. ജില്ലയിലെ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടി ഇത് നടപ്പിലാക്കാനാണ് ശില്പശാല സംഘടിപ്പിച്ചത്. മുപ്പത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിസന്റ് കെ കെ സോയ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി ദിനേശന്‍ അധ്യക്ഷനായി. ഐ ഐ ടി പാലക്കാട് യു ബി എ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ആര്‍ പ്രഫുല്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് കോര്‍ഡിനേറ്റര്‍ എ.വി മിഥുന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ സനോജ് , കോളേജ് സൂപ്രണ്ട് വി.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. യു ബി എ കോര്‍ഡിനേറ്റര്‍ ഡോ. വിനീഷ് കുമാര്‍ കെ.വി സ്വാഗതവും കോ. കോര്‍ഡിനേറ്റര്‍ ഡോ.എന്‍.ടി സുപ്രിയ നന്ദിയും പറഞ്ഞു.

 

error: Content is protected !!