കാഞ്ഞങ്ങാട്: രാവണീശ്വരം സി അച്യുതമേനോന് ഗ്രന്ഥാലയം ആന്റ് വായനശാലയുടെ ആഭിമുഖ്യത്തില്‍ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ. സോയാ ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ഇന്ത്യന്‍ റിപ്പബ്ലിക് 76 വര്‍ഷങ്ങള്‍ മൂല്യവും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വക്കേറ്റ് വി സുരേഷ് ബാബു പ്രഭാഷണം നടത്തി. വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന മുദ്രാവാക്യവുമായി ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ അക്ഷരകരോളോടുകൂടി ആരംഭിച്ച സദസ്സ്, കേരള നവോത്ഥാനം ഭരണഘടനയും അടിസ്ഥാനമാക്കി ബാലവേദി കുട്ടികള്‍ക്കായി ക്വിസ് മത്സരം,ഡോക്യുമെ:ന്ററി പ്രദര്‍ശനം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. വിജ്ഞാന വികസന സദസില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് കെ വി കാമരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ബാബു സ്വാഗതവും ലൈബ്രേറിയന്‍ രേഷ്മ എം നന്ദിയും പറഞ്ഞു.
