കരിന്തളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സി പി എം നേതാവുമായ പെരിയങ്ങാനത്തെ വി.കുഞ്ഞിരാമനെ അനുസ്മരിച്ചു

കരിന്തളം: സി പി ഐ (എം) ബിരിക്കുളം ലോക്കല്‍ സെക്രട്ടറിയും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പെരിയങ്ങാനത്തെ വി .കുഞ്ഞിരാമന്റെ പന്ത്രണ്ടാം ചരമവാര്‍ഷികം സി പി ഐ (എം) ബിരിക്കുളം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം സിപിഐ (എം) ജില്ലാക്കമ്മറ്റിയംഗം വി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. എം.രാജന്‍ അധ്യക്ഷനായി. ജില്ലാകമ്മറ്റിയംഗം പി.ആര്‍. ചാക്കോ, കെ.പി. നാരായണന്‍,കെ. ലക്ഷ്മണന്‍, പാറക്കോല്‍ രാജന്‍, എം.വി.രതീഷ് ,കെ. കുമാരന്‍, ഏ .ആര്‍ .രാജു എന്നിവര്‍ സംസാരിച്ചു. കെ.പി.നാരായണന്‍പതാക ഉയര്‍ത്തി. വി കുഞ്ഞിരാമന്റെ കുടുംബം കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് നല്‍കുന്ന ധനസഹായം സൊസൈറ്റി പ്രസിഡണ്ട് കെ.പി.നാരായണന്‍ ഏറ്റുവാങ്ങി.ലോക്കല്‍ സെക്രട്ടറി വി.കെ.നാരായണന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!