കാഞ്ഞങ്ങാട് ടൗണില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പകല്‍ വിശ്രമകേന്ദ്രം പണിയണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.
കാരാട്ട് വയല്‍ പെന്ഷന് ഭവനില്‍ വെച്ച് നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത ഉദ്ഘാടനം ചെയ്തു. ബി.പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. കെ.വി ഗോവിന്ദന് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ചന്ദ്രശേഖരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും വി സുരേന്ദ്രന് വരവ്ചിലവ് കണക്കും അവതരിപ്പിച്ചു. എസ് ഗോപാലകൃഷ്ണന്, പി.രാമചന്ദ്രന് മാസ്റ്റര്‍ പി.വി നിര്‍മ്മല, വി.വി ബാലകൃഷ്ണന്, പി.വി കമലാക്ഷി, എന്നിവര്‍ സംസാരിച്ചു കെ.രവി വര്മ്മന് സ്വാഗതവും വി.കുഞ്ഞികൃഷ്ണന് അനുസ്മരണവും പ്രേമലത ടീച്ചര്‍ പ്രമേയവും അവതരിപ്പിച്ചു കെ.വി കുഞ്ഞികൃഷ്ണന് നന്ദിയും പറഞ്ഞു.
