ഓട്ടോറിക്ഷ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തായന്നൂര്‍: ഓട്ടോറിക്ഷ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍ . തായന്നൂര്‍ കാലിച്ചാനടുക്കം ശാസ്താം പാറയിലെ കുഞ്ഞമ്പുവിന്റെ മകന്‍ കെ. വിനോദ് കുമാര്‍ (55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.ഭാര്യ: ബിന്ദു. മക്കള്‍: ആനന്ദ് (ഗള്‍ഫ്), നന്ദന (ഐടി കമ്പനി എറണാകുളം).

 

error: Content is protected !!