കാഞ്ഞങ്ങാട് കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മ്മിച്ച മിനി ഇന്‍ഡോര്‍ സ്റ്റേഡിയം കായിക താരങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നതിന്റെ
ഉദ്ഘാടനം നടന്നു. ഒരേ സമയത്ത് 12ല്‍ അധികം കായികവിനോദങ്ങള്‍ പരിശീലിപ്പിക്കാനുള്ള സ്റ്റേഡിയമാണ് പൊതുജനങ്ങള്‍ക്ക് തുറനന്നുകൊടുത്തത്. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷനായി. പൊതുമാരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എഞ്ചിനീയര്‍ എം ജഗദീഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ പി രഘുനാഥ് വിശിഷ്ടാതിഥിയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ സുനില്‍ എന്നിവര്‍ സംസാരിച്ചു. വിവിധരാഷ്ട്രീയപാര്‍ട്ടിപ്രതിനിധികള്‍, കായികമേഖലയിലെ വ്യക്തികള്‍, ബ്ബ് പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിനിരവധി ആളുകള്‍ പങ്കെടുത്തു. കാസര്‍കോട് വികസനപാക്കേജ് സ്‌പെഷ്ല്‍ ഓഫീസര്‍ വി ചന്ദ്രന്‍ സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രകാശന്‍ പള്ളിക്കുടിയന്‍ നന്ദിയും പറഞ്ഞു.
