നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനോത്സവം ‘രാജപ്രഭ 2026 ‘ ആരംഭിച്ചു

നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ വര്‍ഷത്തെ പഠനോത്സവം രാജപ്രഭ 2026 ആരംഭിച്ചു. പഠനോത്സവത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ റോഹിന്‍ രാജ് കെഎഎസ് നിര്‍വഹിച്ചു. ലക്ഷ്യബോധമുളള പഠനത്തിലൂടെയും, നല്ല വായനയിലൂടെയും മികച്ച അക്കാദമിക് നിലവാത്തിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് വിനോദ് കുമാര്‍ അരമന അധ്യക്ഷത വഹിച്ചു. പിടിഎ ഭാരവാഹികളായ രാജേഷ് മാരാര്‍, ദിനേശ് കുമാര്‍ കെ, സരിത കെ, ബിനി ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി അവിനാശ്. ടി വി , എസ് ആര്‍ ജി കണ്‍വീനര്‍ ബിന്ദുകുമാര്‍ കെ, സീനിയര്‍ അസിസ്റ്റന്റ് ലില്ലി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കലാശ്രീധര്‍ സ്വാഗതവും എസ് ആര്‍ ജി (യുപി) കണ്‍വീനര്‍ സൗമ്യ എസ് നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഒട്ടനവധി പ്രോജക്ടുകളും അതുപോലെ സിലബസ് ആസ്പദമാക്കിയുള്ള വിവിധ പരിപാടികളും പഠനോത്സവത്തിന്റെ ഭാഗമായി നടന്നു.

 

error: Content is protected !!