ഉല്‍പാദന, കാര്‍ഷിക, ആരോഗ്യ, പശ്ചാത്തല മേഖലയ്ക്ക് ഊന്നല്‍ നല്‍കി അജാനൂര്‍ പഞ്ചായത്ത് ബജറ്റ്

കാഞ്ഞങ്ങാട് : ഉല്‍പാദന, കാര്‍ഷിക, ആരോഗ്യ, പശ്ചാത്തല മേഖലയ്ക്ക് ഊന്നല്‍ നല്‍കി അജാനൂര്‍ പഞ്ചായത്ത് ബജറ്റ്. പഞ്ചായത്തിന് അത്യാധുനിക സൗകര്യത്തോട് കൂടിയ കെട്ടിടം നിര്‍മിക്കും. ഇതിനായി പുതിയ പുതിയതായി സ്ഥലം ഏറ്റെടുക്കും. ഈ വര്‍ഷം ഓഫിസ് നവീകരണത്തിന് 5 ലക്ഷം വകയിരുത്തി. വിനോദ സഞ്ചാര മേഖലകളെ യോജിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് നടപ്പിലാക്കും. ഇതിനായി 10 ലക്ഷം വകയിരുത്തി. നെല്ല് ഉല്‍പാദനം കൂട്ടാനും തരിശ് രഹിത പാടമാക്കാനും പദ്ധതികള്‍ നടപ്പിനടപ്പിലാക്കും. കാര്‍ഷിക മേഖല മേഖലയ്ക്കായി 82 ലക്ഷം വകയിരുത്തി. ആരോഗ്യ ഗ്രാമം പദ്ധതിക്കായി 1.5 കോടി വകയിരുത്തി. വയോജനങ്ങള്‍ക്ക് എല്ലാ വാര്‍ഡുകളിലും ഒത്തു ചേരാന്‍ പകല്‍ വീട് സ്ഥാപിക്കും. ഹാപ്പിനസ് പാര്‍ക്കിന് 12 ലക്ഷം നീക്കിവച്ചു. വനിതാ ഘടക പദ്ധതികള്‍ക്കായി 46 ലക്ഷവും വകയിരുത്തി. ഇതില്‍ വനിതാ സ്വയം തൊഴില്‍ സംരംഭ ഗ്രൂപ്പിന് 5 ലക്ഷം വകയിരുത്തി. വാര്‍ഡുകളില്‍ കുട്ടികള്‍ക്കായി കളിക്കളം ഉണ്ടാക്കും. ഈസി കിച്ചന്‍ പദ്ധതികള്‍ക്കായി 18 ലക്ഷം വകയിരുത്തി. കുടിവെള്ള പദ്ധതികള്‍ക്കായി 65 ലക്ഷവും വേനല്‍ക്കാല കുടിവെള്ള വിതരണത്തിന് 10 ലക്ഷവും വകയിരുത്തി. ക്ലീന്‍ ഊര് പദ്ധതിക്കായി 2 ലക്ഷം വകയിരുത്തി. 49.68 കോടി വരവും 53.72 കോടി ചെലവും 10 കോടി മിച്ചവുമുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരന്‍ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി അധ്യക്ഷത വഹിച്ചു.

 

അജാനൂര്‍ ഗ്രാമപഞ്ചായത്ത് 2026 27 വാര്‍ഷിക ബജറ്റ് അവതരണം നടന്നു.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ബജറ്റ് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡണ്ട് ബജറ്റ് ആമുഖഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് മുലക്കണ്ടം പ്രഭാകരന്‍ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കെ.മഞ്ജിഷ ബ്ലോക്ക് മെമ്പര്‍മാരായ രതീഷ് വെള്ളംതട്ട, കെ .ബിന്ദു, അബ്ദുല്‍ കരീം. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്‍. എം. സുധീര്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!