കാഞ്ഞങ്ങാട് :പൊതുമരാമത്ത് വകുപ്പ് കാഞ്ഞങ്ങാട്ട് നിര്‍മ്മിച്ച പുതിയ റസ്റ്റ് ഹൗസ് കെട്ടിടം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം ജഗദീഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു.കരാ റുകാരന്‍ അഹമ്മദ് കബീറിന് എംഎല്‍എ ഉപഹാരം നല്‍കി.കാഞ്ഞങ്ങാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, കൗണ്‍സിലര്‍ പി വി ചന്ദ്രന്‍, സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ രാജ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ ബാലകൃഷ്ണന്‍, സ്റ്റീഫന്‍ ജോസഫ്, വി വെങ്കിടെഷ്, ഉദിനൂര്‍ സുകുമാരന്‍, സി കെ നാസര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ വി രാമചന്ദ്രന്‍, ടി പി നന്ദകുമാര്‍ നിസാം ഫലാഹ്, ഇ രത്‌നാകരന്‍ എന്നിവര്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ സ്വാഗതവും പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പ്രകാശന്‍ പള്ളിക്കുടിയന്‍ നന്ദിയും പറഞ്ഞു.
