ചന്തേര: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ ലംഘിച്ച് ഭാര്യയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച കേസില്‍ പ്രതിയെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. പടന്ന സ്വദേശി ഷംസീര്‍ പി. (36) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ഓടെ പടന്നയിലെ ഒരു ബോട്ടിക് സ്ഥാപനത്തില്‍ വെച്ചായിരുന്നു സംഭവം. വിവാഹമോചന പരാതിയില്‍ ഒപ്പുവെക്കാത്തതിലുള്ള വിരോധം മൂലം അന്യായക്കാരിയെ തടഞ്ഞു നിര്‍ത്തുകയും കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു . കോടതി നേരത്തെ പുറപ്പെടുവിച്ച സംരക്ഷണ ഉത്തരവ് ലംഘിച്ചാണ് പ്രതി ഈ അക്രമം നടത്തിയത്. യുവതിയുടെ പരാതിയില്‍ ബി.എന്‍.എസ് വകുപ്പും ഗാര്‍ഹിക പീഡന നിരോധന നിയമ വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. ചന്തേര എസ്.ഐ ജിയോ സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
