അലുമിനിയം ഫാബ്രിക്കേഷന്‍ റോ മെറ്റീരിയലുകളുടെ അനിയന്ത്രിതമായ വിലവര്‍ദ്ധനവ് നിയന്ത്രണം: എ.ഐ.സി.എ.

കാഞ്ഞങ്ങാട്: അലുമിനിയം ഫാബ്രിക്കേഷന്‍ റോ മെറ്റീരിയലുകളുടെ അനിയന്ത്രിതമായ വിലവര്‍ദ്ധനവിന് എതിരെ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് കാസര്‍കോട് ജില്ല
അലുമിനിയംലേബര്‍ കോണ്‍ട്രാക്റ്റ്അസോസിയേഷന്‍
( എ.ഐ.സി.എ) വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് മുതുവറ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറര്‍
ജയകുമാരന്‍ നന്ദിയോട്
മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ്‌റ്
സുരേന്ദ്രന്‍ പാണംതോട്
അധ്യക്ഷനായി.
ജില്ലാ കമ്മിറ്റി അംഗം ഹരിപ്രസാദ്
അനുശോചനവും
സംസ്ഥാന സെക്രട്ടറി, ജില്ലാ നിരീക്ഷനുമായ അനില്‍കുമാര്‍ കണ്ണൂര്‍
സംഘടന റിപ്പോര്‍ട്ടും
ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാരിസ് ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടും
ട്രഷറര്‍ രതീഷ് പള്ളിക്കര
വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ്
അബ്ദുല്‍ ഗഫൂര്‍ പൊന്നാനി,
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.
സന്തോഷ് കുമാര്‍,
ജില്ലാ വൈസ് പ്രസിഡന്റുമാരായ
വിനോദ് കീച്ചേരി,
രഞ്ജിത്ത് വെങ്ങാട്,
ശ്രീജിത്ത് എരുമക്കുളം,
ജില്ലാ സെക്രട്ടറിമാരായ
സോണി ജോണ്‍,
വിജീത് വെള്ളരിക്കുണ്ട്,
മുന്‍ ജില്ലാ സെക്രട്ടറി
എം എം പ്രേംകുമാര്‍ ,
മുന്‍ സംസ്ഥാന കമ്മിറ്റി അംഗം
ടി കെ. ദിനേശന്‍
എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി
സുജിത്ത് അമ്പങ്ങാട് സ്വാഗതവും
ജില്ലാ കമ്മിറ്റി അംഗം
വിശ്വനാഥന്‍ പാലക്കുന്ന് നന്ദിയും പറഞ്ഞു.

 

error: Content is protected !!