ചെമ്മനാട്: കാസര്‍കോട് ജില്ലയിലെ 202627 വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം ഉദുമ എം.എല്‍.എ അഡ്വ. സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് എം. മനു കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സവിത, കാസര്‍കോട് എ.ഇ.ഒ നാരായണ.ഡി, ജി എച്ച് എസ് എസ് ചെമ്മനാട് പ്രധാനാധ്യാപിക മിനി തോമസ്, ടെക്സ്റ്റ് ബുക്ക് ഡിപ്പോ സ്റ്റോര്‍ കീപ്പര്‍ വി.വി.ശ്രീകാന്ത് , പി.ടി എ പ്രസിഡന്റ് ഹരിശ്ചന്ദ്രന്, സൂപ്പര്‍വൈസര്‍ പി.എ. അര്‍ഷാന എന്നിവര്‍ സംബന്ധിച്ചു.
