നീലേശ്വരം: ഐസ്ക്രീം വാങ്ങാന്‍ കടയില്‍ എത്തിയ 11 കാരിയെ കയറി പിടിച്ച് മാനഭംഗപ്പെടുത്തിയ കച്ചവടക്കാരനായ ക്ഷേത്ര സ്ഥാനികനെതിരെ പോക്സോ കേസ്. പടിഞ്ഞാറ്റം കൊഴുവല്‍, നാഗച്ചേരി സ്വദേശി വിനോദിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. ഫെബ്രുവരി 25ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കടയില്‍ ഐസ്ക്രീം വാങ്ങിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ കയറി പിടിക്കുകയായിരുന്നുവത്രെ. ഭയം കാരണം ഇറങ്ങിപ്പോയ പെണ്‍കുട്ടി വിവരം സ്കൂളില്‍ നിന്നും കൂട്ടുകാരികളോട് പറഞ്ഞു. കൂട്ടുകാരികള്‍ സംഭവം അധ്യാപികമാരെ അറിയിച്ചു. തുടര്‍ന്ന് അധ്യാപികമാര്‍ വിവരം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് പോലീസില്‍ പരാതി നല്കി.
