തൊഴിലുറപ്പ് തൊഴിലാളികള്‍ അട്ടേങ്ങാനം പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്തു; യൂണിയന്‍ ജില്ലാ ട്രഷറര്‍ പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു

അട്ടേങ്ങാനം : ദേശീയ ഗ്രാമിണതൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക. വൈദ്യുതി വിത്ത് ബില്‍ പിന്‍വലിക്കുക കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ തൊഴി ദ്രോഹ ജനവിരുദ നയങ്ങള്‍ക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യുണിയന്‍പനത്തടി ഏരിയാക്കമ്മറ്റി അട്ടേങ്ങാനം പോസ്റ്റ് ഓഫിസിനു മുന്നില്‍പിക്കറ്റിങ്ങ് നടത്തി. യൂണിയന്‍ ജില്ലാ ട്രഷറര്‍ പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ശ്യാമള അധ്യക്ഷത വഹിച്ചു.. സി ഐ ടി യു പനത്തടി ഏരിയാ പ്രസിഡന്റ് പി. ദാമോദരന്‍ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ജയചന്ദ്രന്‍, പി.എന്‍. ഉഷ,എച്ച്. നാഗേഷ്,രജനി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!