പരപ്പ: പള്ളത്തുമല റോഡില്‍ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞു. വാഹനം ഓടിച്ച കാഞ്ഞങ്ങാട് സ്വദേശി ശശി തോമസിന് (72) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
പള്ളത്തുമലയിലെ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പോയി തിരിച്ചു വരുമ്പോഴാണ് അപകടം സംഭവിച്ചത്. വൈകിട്ട് നാലു മണിക്കാണ് സംഭവം.
