കരിന്തളം:കീഴ്മാല പുതിയസ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ മാര്‍ച്ച് 17,18,19 തീയതികളില്‍
പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നടക്കുകയാണ്. ഉത്സവ ആഘോഷത്തോടനുബന്ധിച്ച് മാര്‍ച്ച് മൂന്നിന് വൈകീട്ട് 5 മണിക്ക് ക്ഷേത്ര സന്നിധിയില്‍ കുടുംബ സംഗമവും ആദരവും സംഘടിപ്പിക്കും.
കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി വി മുരളി നിര്‍വഹിക്കും.ചടങ്ങില്‍ വെച്ച് കാസര്‍കോട് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത കരിന്തളം വില്ലേജ് ഓഫീസര്‍ കെ രാധികയെ ആദരിക്കും.ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം വി പത്മനാഭന് അധ്യക്ഷത വഹിക്കും.
