പെരിയ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ് 2026ന്റെ ഭാഗമായി എന്‍എസ്എസ്സിന്റെ ആഭിമുഖ്യത്തില്‍ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. അടിയന്തരാവസ്ഥയുടെ 50 വര്‍ഷങ്ങള്‍: ഇന്ത്യന്‍ ജനാധിപത്യത്തിനുള്ള പാഠങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ വിവിധ സ്ഥാപനങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, വികസിത് ഭാരത് കേരള കേന്ദ്ര സര്‍വകലാശാല നോഡല്‍ ഓഫീസര്‍ ഡോ. ഗുജ്ജേട്ടി തിരുപ്പതി, ഡപ്യൂട്ടി നോഡല്‍ ഓഫീസര്‍ ഡോ. ധര്‍മ്മേന്ദ്ര പ്രതാപ് സിംഗ് എന്നിവര്‍ സംസാരിച്ചു. വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി സ്വാഗതവും ജില്ലാ സെക്രട്ടറി ഡോ. ജംപാല ഗണേഷ് രണധീര്‍ നന്ദിയും പറഞ്ഞു. ഗൗതം ശങ്കര്‍ (കേരള കേന്ദ്ര സര്‍വകലാശാല), കാസിസ് മുകേഷ് (ഗവ. ആര്‍ട്സ് കോളേജ്, മാനന്തവാടി), ആദിത്യ (കേരള കേന്ദ്ര സര്‍വകലാശാല), ശ്രീലക്ഷ്മി നായര്‍ (കേരള കേന്ദ്ര സര്‍വകലാശാല), ദില്‍ജിത്ത് (എസ്ഐഎംഇടി കോളേജ് ഓഫ് നഴ്സിംഗ്, കാസര്‍കോട്) എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ നേടി. ഇവര്‍ സംസ്ഥാനതല മത്സരത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിക്കും.
ഫോട്ടോ 1. കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ജില്ലാതല പ്രസംഗ മത്സരം വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്യുന്നു
2. കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ജില്ലാതല പ്രസംഗ മത്സരത്തില്‍ പങ്കെടുത്തവര്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്ഗുറിനും അധ്യാപകര്‍ക്കുമൊപ്പം
ബോധവത്കരണ പരിപാടി
മീഞ്ച: കേരള കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് പഠന വിഭാഗവും കാസര്‍കോട് സോഷ്യല്‍ ജസ്റ്റിസ് വകുപ്പും സംയുക്തമായി മുതിര്‍ന്ന പൗരന്മാര്ക്കുള്ള പദ്ധതികളും അവരുടെ നിയമാവകാശങ്ങളും സംബന്ധിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മീഞ്ച സിഡിഎസ് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് താജുദ്ദീന് ഉദ്ഘാടനം ചെയ്തു. അഡ്വ. അരുണിമ ചന്ദ്രന് ക്ലാസ്സെടുത്തു. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലക്ഷ്മി, ഫീല്‍ഡ് റെസ്പോണ്‍സ് ഓഫീസര്‍ ചിത്തിര, എംഎസ്ഡബ്ല്യു ട്രെയിനന്‍ മുര്‍ഷിദ പി.കെ. എന്നിവര്‍ സംസാരിച്ചു.
