മികച്ച വില്ലേജ് ഓഫീസര്‍ പുരസ്‌കാരം നേടിയ കരിന്തളം വില്ലേജ് ഓഫീസര്‍ കെ. രാധിക, കാഞ്ഞങ്ങാട് നഗരസഭാംഗം അനില്‍ വാഴുന്നോറൊടി എന്നിവരെ ക്വീന്‍സ് ലയണ്‍സ് ക്ലബ്ബ് അനുമോദിച്ചു

നീലേശ്വരം : മികച്ച വില്ലേജ് ഓഫീസര്‍ പുരസ്‌കാരം നേടിയ കരിന്തളം വില്ലേജ് ഓഫീസറും ലയണ്‍സ് ക്വീന്‍സിന്റെ വൈസ് പ്രസിഡന്റുമായ കെ. രാധിക, കാഞ്ഞങ്ങാട് നഗരസഭാംഗവും ക്ലബ്ബിന്റെ ഗൈഡിംങ് ലയണുമായ അനില്‍ വാഴുന്നോറൊടി എന്നിവരെ ക്വീന്‍സ് ലയണ്‍സ് ക്ലബ്ബ് അനുമോദിച്ചു. ജനത കലാസമിതി ഹാളില്‍ നടത്തിയ പരിപാടി ലയണ്‍സ് റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ആര്‍ ഉഷ അധ്യക്ഷയായി. അജാനൂര്‍ ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് കെ.വി സുനില്‍ രാജ്, എ.എന്‍ ഓമന, കെ.എന്‍ പ്രസന്ന, എം.നിര്‍മ്മല, സി.കെ പുഷ്പ, ഹിത രജീഷ്, സുജ മേഴ്‌സി ജോസ്, സിന്ധു അനില്‍ എന്നിവര്‍ പ്രസംഗിച്ചു. അനില്‍ വാഴുന്നോറൊടി, കെ. രാധിക എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

 

error: Content is protected !!