കോയാപള്ളി ഹിഫ്‌ള് കോളേജില്‍ ആദ്യ ബാച്ചിലെ 15 പേര്‍ ഖുര്‍ആന്‍ മനപാഠമാക്കി; പ്രിന്‍സിപ്പളിനും വിദ്യാര്‍ത്ഥികള്‍ക്കും അനുമോദനം

കാഞ്ഞങ്ങാട് :അതിഞ്ഞാല്‍ കോയാപ്പള്ളി ജെ എസ് ബി തൗഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കിയ ആദ്യ ബാച്ചിലെ പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ പഠനം പുറത്തിയാക്കി , കോളേജ് പ്രിന്‍സിപ്പളിനും വിദ്യാര്‍ത്ഥികള്‍ക്കും ഹന്ന സ്ഗ്രൂപ്പ് ഥാപകന്‍ മുഹമ്മദ് ഹാജി മെമ്മോറിയല്‍ പുരസ്‌കാരം വിതരണം ചെയ്തു . കെ എം മുഹമ്മദ് ആഷിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോയാപ്പള്ളി ഇമാം അബ്ദുല്‍ കരീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു . .പ്രിന്‍സിപ്പല്‍ സവാദ് ബാഖവിക്ക് സണ്‍ലൈറ്റ് അബ്ദുറഹ്മാന്‍ ഹാജി ആദ്യ ഉപഹാരം നല്‍കി. തുടര്‍ന്ന് 15 വിദ്യാര്‍ത്ഥികള്‍ ഉപഹാരം സ്വീകരിച്ചു. കോയാപ്പള്ളി പ്രസിഡന്റ് കെ കെ അബ്ദുല്ല ഹാജി , മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം , ഹാഫിള് സവാദ് ബാഖവി, ബദ്‌റുദ്ദീന്‍ സണ്‍ലൈറ്റ് , ഷബീര്‍ ഹസ്സന്‍ , സി കെ നാസര്‍ , നസീര്‍ ചേരൂര്‍ , ഹമീദ് പൂച്ചക്കാട്, മജീദ് പൂച്ചക്കാട്, റൈട്ടര്‍ മൂസ ചിത്താരി , റാഷിദ് ചിത്താരി , അബ്ദുറഹ്മാന്‍ മുസ്‌ല്യര്‍, തസ്‌ലീം ബടക്കന്‍ , മൊയ്തീന്‍ കല്ലട്ര , ജലീല്‍ കോട്ടക്കുളം , മുഹമ്മദ് സണ്‍ലൈറ്റ്, തുടങ്ങിയവര്‍ സംസാരിച്ചു. കെ എം അഹ്മദ് അഷ്‌റഫ് ഹന്ന സ്വാഗതവും സണ്‍ലൈറ്റ് മൊയ്തു നന്ദിയും പറഞ്ഞു.

 

error: Content is protected !!