കാഞ്ഞങ്ങാട്: ഒരു നാട്ടിലെ സാധാരണക്കാരുടെ ഇടയില്‍ ജീവിച്ച് അവരുടെ സങ്കടങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം കാണുകയും അവര്‍ക്ക് തണലാവുകയും ചെയ്ത വ്യക്തിത്വമായിരുന്നു കരുവാച്ചേരി ബാലകൃഷ്ണന് നായരെന്നും അദ്ദേഹത്തിന്റെ പൊതുജീവിതം പൊതു പ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നും കെ.പി.സി.സി സെക്രട്ടറി എം.അസിനാര്‍ ജില്ലയിലെ പ്രമുഖ സഹകാരിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കരുവാച്ചേരി ബാലകൃഷ്ണന് നായരുടെ പത്തൊമ്പതാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു എം. അസിനാര്‍
ചടങ്ങില്‍ കരുവാച്ചേരി ബാലകൃഷ്ണന് നായര്‍ സാംസ്കാരിക വേദി ചെയര്മാന് പ്രവീണ്‍ തോയമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. മോഹനന് , എന്‍.കെ രത്നാകരന്, ടി. കുഞ്ഞികൃഷ്ണന് , പി. വി. തമ്പാന്,ഷിബിന്‍ ഉപ്പിലക്കൈ , നാരായണ മാരാര്‍, കെ.ജി. പ്രഭാകരന്, കുഞ്ഞിക്കണ്ണന് കെ.വി, ഹോസ്ദുര്‍ഗ് ബാങ്ക് സെക്രട്ടറി അനിതകുമാരി, സുജിത് പുതുക്കൈ, പാടിയില്‍ ബാബു , ഒ. വി. രതീഷ്,ആലാമി ചേടി റോഡ് വിനീത് ‘ എച്ച്. ആര്, വിജയലക്ഷ്മി, തുടങ്ങിയവര്‍ സംസാരിച്ചു.
സുരേഷ് മോനാച്ച സ്വാഗതവും , ഒ.വി പ്രദീപന് നന്ദിയും പറഞ്ഞു.
