കാഞ്ഞങ്ങാട്:കരാര്‍ തുക കൃത്യമായി അനുവദിക്കുക, ട്രഷറി ജീവനക്കാരുടെ ധിക്കാരനടപടി അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ:കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സബ് ട്രഷറി ഓഫീസ് ധര്‍ണ്ണ നടത്തി.ഫെഡറേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി വി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി എം കൃഷ്ണന്‍നായര്‍ അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി എ വി ശ്രീധരന് മുഖ്യപ്രഭാഷണം നടത്തി. മധു പൊന്നന്,റഷീദ് തോയമ്മല്‍, ടി തമ്പാന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജി എസ് രാജീവ് സ്വാഗതം പറഞ്ഞു.
