കേരള കര്‍ഷക സംഘം ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്:നെല്ല് സംഭരണം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തുക,സംഭരിക്കുന്ന നെല്ലിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയവരുന്ന അധിക ബോണസ് നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തുക, കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷക സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മുഖ്യതപാല്‍ ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. നിരവധി ആളുകള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് മുഖ്യ തപാല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ടി പി ശാന്ത സംസാരിച്ചു. ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!