ടെഹ്റാന്/കുവൈത്ത് സിറ്റി: അമേരിക്കന്‍ എഫ്15 യുദ്ധ വിമാനം കുവൈത്തില്‍ തകര്‍ന്നുവീണു. ഇറാന് ആക്രണത്തില്‍ തകര്‍ന്നതാണോ എന്നതില്‍ വ്യക്തതയില്ല. അബദ്ധത്തില്‍ വെടിവെച്ചിട്ടതാകാമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടുണ്ട്.
വിമാനം തകര്‍ന്നുവീഴുന്നതിന്റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണികളെത്തുടര്‍ന്ന് യുഎസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയാന്‍ അഭ്യര്‍ത്ഥിച്ച് യുഎസ് എംബസി കുവൈത്തില്‍ മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
‘കുവൈത്തിന് മുകളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഭീഷണി തുടരുകയാണ്. എംബസിയിലേക്ക് വരരുത്. നിങ്ങളുടെ വീടുകളില്‍ താഴത്തെ നിലകളിലും ജനലുകളില്‍ നിന്ന് അകന്നും
സുരക്ഷിതമായി കഴിയുക. പുറത്തിറങ്ങരുത്’ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കോണ്‍സുലേറ്റ് അഫയേഴ്സ് എക്സില്‍ പോസ്റ്റ് ചെയ്തു.
എംബസി ജീവനക്കാര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയുകയാണെന്നും, ആക്രമണമുണ്ടായാല്‍ സുരക്ഷാ പദ്ധതികള്‍ വിലയിരുത്തണമെന്നും ഡിപ്പാര്‍ട്ട്മെന്റ് പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു..
സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാനിയന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. ഖമനേയികൊല്ലപ്പെട്ടതിന് പിന്നാലെ യുഎസുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താന്‍ വീണ്ടും ശ്രമിച്ചുവെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് അലി ലാരിജാനിയുടെ പ്രതികരണം. ‘ഞങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല’ അദ്ദേഹം വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകള്‍ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്നും ഇറാന് ദശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി പറഞ്ഞു.’അമേരിക്കന്‍ സൈനികരുടെ കൂടുതല്‍ ജീവഹാനിയെക്കുറിച്ച് ‘ട്രംപ് ഇപ്പോള്‍ ആശങ്കപ്പെടുകയാണ്’ അലി ലാരിജാനി പറഞ്ഞു.
അമേരിക്ക ആദ്യം എന്ന സ്വയം നിര്‍മ്മിച്ച മുദ്രാവാക്യത്തെ ട്രംപ് ഇസ്രായേല്‍ ആദ്യം ആക്കി മാറ്റി. ഇസ്രായേലിന്റെ.
അധികാരക്കൊതിക്കായി അമേരിക്കന്‍ സൈനികരെ ബലിയര്‍പ്പിക്കുകയും ചെയ്യുകയാണ് ട്രംപെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
